Posts

Showing posts from September, 2017

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍......

Image
ശ്രീ കൃഷ്ണ ജയന്തി ആശംസകള്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ കൃഷ്ണപക്ഷം അഷ്ടമിരോഹിണി പുണ്യതിഥിയില്‍ ദേവരൂപിണിയായ ദേവകിദേവിയില്‍ അനന്തശായിയായ വിഷ്ണു നാരായണന്‍ സര്‍വതെജോമയനായി ഈ പുണ്യ ഭൂമിയില്‍ അവതാരം ചെയ്ത പുണ്യ നിമിഷം വരവായി. ചിങ്ങ (ശ്രാവണം, ആഗ.-സെപ്.) മാസത്തില്‍ കൃഷ്ണപക്ഷാഷ ്ടമിയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം. മഹാവിഷ്ണു പൂര്‍ണകലയോടുകൂടി കൃഷ്ണനായി അവതരിച്ചത് അഷ്ടമിരോഹിണിനാളില്‍ അര്‍ധരാത്രിയിലായിരുന്നു എന്നു പുരാണങ്ങള്‍ പറയുന്നു. ഗോകുലാഷ്ടമി, കൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. അഷ്ടമിരോഹിണി ദിവസം അര്‍ദ്ധരാത്രി വരെ കീര്‍ത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി കഴിയണമെന്നാണ്. ഒരു നേരമേ ഊണു കഴിക്കാവൂ." ശ്രീകൃഷ്ണ ജയന്തി ആശംസകള്‍......

ശ്രീ കൃഷ്ണൻ

Image
ഉപനിഷത് മന്ത്രം ഓം സച്ചിതാനന്ദ രൂപായ കൃഷ്ണായാക്ളിഷ്ടകാരിണെ നമോ വേദാന്തവേദ്യായ ഗുരവേ ബുദ്ധിസാക്ഷിണേ   [ഗോപാലപൂർവവതാപിന്യുപനിഷത്ത്, ശ്ളോകം 1 , പ്രഥമ ഭാഗം] (ഭാഷ അർത്ഥം) ഓംകാരമായ പ്രണവസ്വരൂപനും സച്ചിതാനന്ദമൂർത്തിയും ആയ കൃഷ്ണനാകുന്ന പരമാത്മാവ് എപ്പോഴും പരമാനന്ദം പ്രദാനം ചെയ്യുന്നവനാകുന്നു . വേദാന്ത വേദ്യനും സർവ്വരുടേയും ബുദ്ധിക്കു സാക്ഷിയും , വിശ്വഗുരുവുമായ അദ്ദേഹത്തിനു നമസ്കാരം . നിരുക്തം സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണ (kṛṣṇa) എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തിൽ രാത്രി, തമസ്സ്, ഇരുട്ട് എന്നീ അർത്ഥങ്ങൾ ധ്വനിപ്പിക്കാനാണ് കൃഷ്ണ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്. RV 4.16 ൽ കൃഷ്ണ എന്നത് ഇരുട്ട് പരത്തുന്ന രാക്ഷസരൂപത്തെ പ്രതിനിധീകരിക്കുന്നു. RV 8.85.3 ലാണ് കൃഷ്ണ എന്നത് വ്യക്തമായ ഒരു നാമരൂപത്തെ സൂചിപ്പിക്കുന്നത്. ഇവിടെ കൃഷ്ണൻ എന്നത് ഒരു കവിയാണ്. ലളിതവിസ്താര സൂത്രത്തിൽ ( Lalitavistara Sutra  ) ബുദ്ധന്റെ ശത്രുക്കളായ തമോമൂർത്തികളിൽ മുഖ്യന്റെ പേര് കൃഷ്ണൻ എന്നാണെന്നു കാണാം [1] വിഷ്ണുസഹസ്രനാമത്തിൽ അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറു...

ഓണം : ചില അറിവുകൾ

Image
ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‍നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്...